സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടാണ്, കാർത്തിക്കൊപ്പമാണെങ്കിൽ...; വൈറലായി ജ്യോതികയുടെ വാക്കുകൾ
തമ്പി എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരൻ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചു.

തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും ജ്യോതികയും കാർത്തിയും. ഒട്ടേറെ സിനിമകളിൽ സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ തമ്പി എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരൻ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചു.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കൂടിയായിരുന്നു തമ്പി. മുൻപ് ഒരഭിമുഖത്തിൽ സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം ജ്യോതിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ജ്യോതികയുടെ 46-ാം പിറന്നാൾ ദിനത്തിൽ ആ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സൂര്യ, കാർത്തി ഇവരിൽ ആർക്കൊപ്പം അഭിനയിക്കുന്നതാണ് ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോടുള്ള ചോദ്യം. 'സൂര്യയ്ക്കൊപ്പം തന്നെ. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റിൽ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടിൽ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും.'
കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണെന്നും ജ്യോതിക പറഞ്ഞു. കങ്കുവയാണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. താരത്തിന്റെ കരിയറിലെ തന്നെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കങ്കുവ. മെയ്യഴകൻ എന്ന ചിത്രമാണ് കാർത്തിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

'എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല, പക്ഷേ കാർത്തിയുടെ ഫാൻ ആണെന്ന് നേരിട്ട് വന്ന് പറയും'; അനുഭവം പങ്കുവച്ച് സൂര്യ
