നടൻ ആമിർ അലി റെമോയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം പങ്കുവച്ച ചിത്രങ്ങളാണ് ഇവ

റെമോ ഡിസൂസ/ ഇൻസ്റ്റ​ഗ്രാം ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിസൂസയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടൻ ആമിർ അലി റെമോയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം പങ്കുവച്ച ചിത്രങ്ങളാണ് ഇവ. 

മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിലാണ് റെമോ ചികിത്സയിലുള്ളത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തീവ്രപ‌രിചരണ വിഭാ​ഗത്തിലായിരുന്നു സംവിധായകൻ. 'മൈ ബ്രദർ ഈസ് ബാക്ക്' എന്ന് കുറിച്ചാണ് അലി ചിത്രങ്ങൾ പങ്കുവച്ചത്. റെമോയുടെ ആരോ​ഗ്യനിലയിൽ അശങ്കപ്പെടാനില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 

എബിസിഡി സീരീസ്, റേസ് 3 പോലുള്ള സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനാണ് റെമോ. സിനിമകൾക്ക് പുറമെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും റെമോ സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates