
സര്ക്കാര് ആരോടും രാഷ്ട്രീയ വിരോധം തീര്ക്കാനോ പ്രതികാരം ചെയ്യാനോ അധികാരം ദുര്വിനിയോഗം ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു.

News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസില് മാത്യു കുഴല്നാടന് എംഎല്എയെ തള്ളി മുഖ്യമന്ത്രി വി.ഡി സതീശനും രംഗത്ത്. സര്ക്കാര് പറയാത്ത് ഒരു കാര്യവും അഡ്വക്കേറ്റ് ജനറല് കോടതിയിൽ പറഞ്ഞിട്ടില്ല. കേസിലെ പ്രതികൾക്ക് സര്ക്കാര് സംരക്ഷണം നല്കുകയോ വേട്ടയാടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന സര്ക്കാര് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, കേസിൽ എഫ്.ഐ.ആര് ഇടണമെന്ന് ഹൈക്കോടതി സിംഗിള് ബഞ്ച് പറഞ്ഞു. ഇതിനെത്തുടർന്ന് സര്ക്കാര് എഫ്ഐആര് എടുത്തു. ആ നടപടി ഇപ്പോള് കോടതി ശരിവച്ചു' മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയനെതിരെ പ്രതികാരം തീര്ക്കുന്നു എന്ന ആരോപണം ശരിയല്ല. സര്ക്കാര് ആരോടും രാഷ്ട്രീയ വിരോധം തീര്ക്കാനോ പ്രതികാരം ചെയ്യാനോ അധികാരം ദുര്വിനിയോഗം ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

അതിശക്ത മഴ മുന്നറിയിപ്പ്; 7 ജില്ലകളില് ഓറഞ്ച് അലര്ട്ട്
'' സര്ക്കാരിന്റെ നിലപാടാണ് ഹൈക്കോടതിയില് അഡ്വക്കേറ്റ് ജനറല് എടുത്തത്. സര്ക്കാര് പറയാത്ത് ഒരു കാര്യവും അഡ്വക്കേറ്റ് ജനറല് പറഞ്ഞിട്ടില്ല. ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. നേതാക്കൻമാരോടെല്ലാം ആലോചിച്ചിട്ടാണ് സര്ക്കാര് എന്തു നടപടിയാണ് കോടതിയില് സ്വീകരിക്കേണ്ടത് എന്നു തീരുമാനിച്ചത്. കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങള് ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്' വി.ഡി സതീശൻ വ്യക്തമാക്കി.
മുൻപ്, ഈ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെത്തള്ളി മാത്യു കുഴല്നാടന് രംഗത്ത് എത്തിയിരുന്നു. പ്രഥമദൃഷ്ട്യാ എഫ്ഐആര് നിലനില്ക്കില്ലെന്ന് നിലപാട് എടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കോടതിയിൽ എജി സ്വീകരിച്ച നിലപാട് ബന്ധപ്പെട്ടവര് ഇക്കാര്യം പാര്ട്ടി വേദിയില് വിശദീകരിക്കണം എന്നായിരുന്നു മാത്യു പറഞ്ഞത്. പിന്നാലെ കേസില് സര്ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
Summary
CM Stands by Government’s Stand in CMRL Exalogic Case Says He Takes Full Responsibility.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





