
'അവൾ വളരെ വേഗം വളർന്നു', മകളേക്കുറിച്ച് ആമിർ ഖാൻ; ഫാദേഴ്സ് ഡേയിൽ ഹൃദ്യമായ വിഡിയോയുമായി ഐറയും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.

ഈ വർഷം ജനുവരിയിലായിരുന്നു ആമിർ ഖാന്റെ മകൾ ഐറ ഖാനും നുപൂറും തമ്മിലുള്ള വിവാഹം. വിശേഷ ദിവസങ്ങളിലെല്ലാം തന്റെ വിവാഹ ദിനത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഐറ. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ ആമിർ ഖാന് ആശംസകൾ നേർന്നിരിക്കുകയാണ് ഐറ.
തന്റെ വിവാഹദിനത്തിൽ നിന്നുള്ള വൈകാരികമായ ഒരു വീഡിയോ പങ്കുവച്ചാണ് ഐറ ഫാദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ഗാനം ആലപിക്കുന്നതും കാണാം. 'അവൾ വളരെ വേഗം വളർന്നു. എന്നേക്കാൾ വേഗമാണ് അവൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങൾ'- ആമിർ ഖാൻ വീഡിയോയിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മകൾക്കൊപ്പം നൃത്തം ചെയ്യുകയും കൈയ്യിൽ മെഹന്ദി ഇട്ടുകൊടുക്കുകയുമൊക്കെ ചെയ്യുന്ന ആമിറിനേയും വീഡിയോയിൽ കാണാം. വളരെ വികാരാധീനനായാണ് ആമിറിനെ ദൃശ്യങ്ങളിൽ കാണാനാവുക. നിരവധി പേരാണ് ഐറ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഇതുപോലെയൊരു അച്ഛനെ കിട്ടിയത് ഭാഗ്യമാണെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

