
നീന്തല്‍ കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ചു, ഊതി ചിറക് ഉണക്കി അക്ഷയ് കുമാര്‍; വിഡിയോ
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് തന്റെ 'രക്ഷാദൗത്യം' ആരാധകരെ അറിയിച്ചത്
രാവിലെ തന്നെ തന്റെ സ്വിമ്മിങ് പൂളില്‍ വീണ ഒരു ജീവനെ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. കുളത്തില്‍ വീണ തുമ്പിയെ ആണ് താരം രക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് തന്റെ 'രക്ഷാദൗത്യം' ആരാധകരെ അറിയിച്ചത്.
ഈ കൊച്ചു സുഹൃത്ത് രാവിലെ സ്വിമ്മിങ് പൂളില്‍ തെന്നിവീണു. അവന് സഹായം ആവശ്യമായിരുന്നു. കുറച്ച് ക്ഷമയുടേയും പ്രോത്സാഹനത്തിന്റേയും ആവശ്യമുണ്ടായിരുന്നു. അവന് പറന്നു പോയി. നമ്മുടെ ജീവിതത്തില്‍ നമുക്കും ആവശ്യമുള്ളത് ഇതുതന്നെ അല്ലേ. ഹൃദയത്തിലെ പ്രതീക്ഷ, ജീവിക്കാനുള്ള ആഗ്രഹം പറക്കാനുള്ള ചിറക്- അക്ഷയ് കുറിച്ചു. കുളത്തില്‍ നിന്ന് പുറത്തെടുത്ത തുമ്പിയുടെ ചിറക് ഉണങ്ങാനായി ഊതിക്കൊടുക്കുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
This liâl friend slipped in the swimming pool this morning and needed help. A bit of patience, a bit of cheeringâ¦and off he flew. Isnât that what we all need in life - hope in the heart, will to live and wings to fly. pic.twitter.com/D6laoHZLji
â Akshay Kumar (@akshaykumar) April 10, 2022
ബച്ചന് പാണ്ഡെയാണ് അക്ഷയ് കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സൂപ്പര്‍ഹിറ്റായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം... നടന് ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

Related News


അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ
