
നാലു വര്‍ഷത്തിനുശേഷം വീണ്ടും സ്ക്രീനില്‍; അനുഷ്ക ശര്‍മയുടെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍
നാലു വര്‍ഷത്തിനു ശേഷം തങ്ങളുടെ പ്രിയതാരത്തെ സ്ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍
നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം നടി അനുഷ്ക ശര്‍മ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരത്തിന്റെ ഖാലയിലെ അതിഥി വേഷം. നാലു വര്‍ഷത്തിനു ശേഷം തങ്ങളുടെ പ്രിയതാരത്തെ സ്ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍.
OMGGGGGGGGGG!!!!
â Anshu (@TweetingAnshu) December 1, 2022
It feels amazing to see #AnushkaSharma back on screen after 4 years.
Watch #Qala on Netflix RIGHT NOW!!!#QalaonNetflix #TriptiDimri pic.twitter.com/PoBYHC7lW8
ഇര്ഫാന് ഖാന്റെ മകന് ബബില്‍ ഖാനെ നായകനാക്കി അന്വിത ദത്ത് സംവിധാനം ചെയ്ത ഖല എന്ന ചിത്രത്തിലാണ് അനുഷ്ക എത്തിയത്. നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശമായത്.
#AnushkaSharma 's Cameo stole the show
â Captain A (@Anshul_931930) December 3, 2022
Qala 2022 on Netflix pic.twitter.com/p6qwJuDET1
Literally a queen
â :): (@virushkaxvamii) December 3, 2022
Her little cameo in qala #AnushkaSharma #Qala pic.twitter.com/u7WkLAgnT4
നിരവധി പേരാണ് അനുഷ്കയെ വീണ്ടും സ്ക്രീനില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പമാണ് ആരാധകര്‍ സന്തോഷം അറിയിക്കുന്നത്. അനുഷ്ക ശരിക്കും രാജ്ഞി തന്നെയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. 2018ല്‍ റിലീസ് ചെയ്ത സീറോയില്‍ ആണ് അനുഷ്കയെ അവസാനമായി കണ്ടത്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



