'ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണ്', ഞാൻ അഭിനയിച്ച പാട്ട് വച്ച് അച്ഛൻ വിളിച്ചു പറയും; കുറിപ്പുമായി അപ്പാനി ശരത്ത്
കലാകാരനല്ലെങ്കിലും അതിലും വലിയ പൊസിഷനിലാണ് അച്ഛനെന്നാണ് ശരത്ത് കുറിക്കുന്നത്
അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ അപ്പാനി ശരത്ത്. ആദ്യമായിട്ടാണ് അച്ഛനെക്കുറിച്ചുള്ള പിറന്നാൾ കുറിപ്പ് പങ്കുവെക്കുന്നത് എന്നാണ് താരം പറയുന്നത്. കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുന്‍പേ കല എന്റെ സിരകളിലേക്ക് പകര്‍ന്നത് അച്ഛന്റെ സാനിധ്യമാണ്. കലാകാരനല്ലെങ്കിലും അതിലും വലിയ പൊസിഷനിലാണ് അച്ഛനെന്നാണ് ശരത്ത് കുറിക്കുന്നത്.നാട്ടിലെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിലാണ് അച്ഛന് തൊഴിൽ. അച്ഛന്‍ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും നാട്ടിലില്ല. ഇന്ന് താൻ അഭിനയിച്ച ഗാനങ്ങൾ ശബ്ദത്തിൽവച്ച് അതിലും ശബ്ദത്തിൽ കൂട്ടുകാരോട് തന്റെ മകന്റെ പാട്ടാണെന്ന് അച്ഛൻ വിളിച്ചുപറയും. ഇതിലും വലിയ പുരസ്കാരം കിട്ടാനില്ലെന്നാണ് ശരത്ത് കുറിക്കുന്നത്.
അപ്പാനി ശരത്തിന്റെ കുറിപ്പ് വായിക്കാം
ഇന്ന് അച്ഛന്റെ പിറന്നാളാണ്. ആദ്യമായിട്ടായിരിക്കും അച്ഛനെ കുറിച്ചുള്ള ഒരു പിറന്നാള്‍ കുറിപ്പ്.. ഷൂട്ടിങ് തിരക്കുകള്‍ കാരണം ഞാന്‍ എറണാകുളത്തേക്ക് താമസം മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അച്ഛന്റെയും അമ്മയോടും ഒപ്പമുള്ള നിമിഷങ്ങളാണ്.. കാശും പണവും ഒന്നുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്‌നേഹമാണെന്നും എന്നെ പഠിപ്പിച്ചത് അച്ഛനാണ് അതായിരിക്കാം.
ചെറുതാണേലും നമ്മുടെയൊക്കെ കുടുംബങ്ങളുടെ അടിത്തറയും അതുപോല തന്നെ കലാ രംഗത്തേക്ക് എന്റെ ബാല്യത്തെ കൂട്ടി കൊണ്ട് പോയതിലും അച്ഛന്‍ നല്‍കിയ സംഭാവന വലുതാണ്. കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുന്‍പേ കല എന്റെ സിരകളിലേക്ക് പകര്‍ന്നത് അച്ഛന്റെ സാനിധ്യം തന്നെ ആണ്…
അച്ഛന്‍ കലാകാരന്‍ ഒന്നുമല്ല അതിനേക്കാള്‍ വലിയ പൊസിഷനില്‍ ആണ് അച്ഛന്റെ പ്രവര്‍ത്തന മേഖല. മറ്റൊന്നും അല്ല എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ അച്ഛന്റെ തൊഴില്‍ നാട്ടിലെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിലാണ്… അച്ഛന്‍ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും ഇല്ല നാട്ടില്‍.. അത്രയ്ക്കുണ്ട് അച്ഛന്റെ കലാ പാരമ്പര്യം.
കുഞ്ഞു നാളുകളില്‍ കലാ പരിപാടികള്‍ നടക്കുമ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടാറുണ്ട്. തിരുമല ചന്ദ്രന്‍ ചേട്ടന്റെ മിമിക്‌സും അതുല്യയുടെ നാടകവുമെല്ലാം അച്ഛന്റെ ചുമരില്‍ ഇരുന്ന് കണ്ടത് ഇന്നും മനസ്സില്‍ ഉണ്ട്. അരുവിക്കര അമ്പലത്തില്‍ മണ്ഡലച്ചിറപ്പും ഗാനമേളയും ഒക്കെ എന്നിലെ കുഞ്ഞു കലാകാരന്റെ മനസിന് ഊര്‍ജം നല്‍കി ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടബോധമുണ്ടാക്കുന്നതും അതൊക്കെയാണ്..
ഒരു പക്ഷേ എന്റെ അച്ഛന്‍ മറ്റൊരു തൊഴില്‍ ആയിരുന്നു എടുത്തിരുന്നത് എങ്കില്‍ അമ്പലപ്പറമ്പുകളിലും നിറങ്ങളില്‍ നിന്നും എന്റെ ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നട്ടേനെ അച്ഛന്റെ ചുമരിലേരി കലാപരിപാടികള്‍ കണ്ട പല അമ്പലപ്പറമ്പുകളിലും അച്ഛന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സില്‍ മിമിക്രി കളിക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമായി കാണുന്നു.
അത് അമ്പലപ്പറമ്പില്‍ ഞാന്‍ അഭിനയിച്ച സിനിമ ഗാനങ്ങള്‍ അച്ഛന്‍ ഉറക്കെ കേള്‍പ്പിച്ചു കൂട്ടുകാരോട് അതിനേക്കാള്‍ ഉറക്കെ വിളിച്ച് പറയും. ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്. അതു മതി ജീവിതത്തില്‍ ഒരു മകനെന്ന രീതിയില്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി. പ്രിയപ്പെട്ട അച്ഛന് ഒരായിരം പിറന്നാള്‍ ആശംസകളും.. അമ്മക്ക് ഒരു ചക്കര ഉമ്മയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



