ന​ഗ്നചിത്രങ്ങൾ അയച്ച് വിളിച്ചുവരുത്തി; ‌73കാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടി, യുവനടൻ അറസ്റ്റിൽ

യുവരാജ് (യുവ) ആണ് 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST
Edited by :migrator

ബെംഗളൂരു: വ്യവസായിയായ 73-കാരനെ ഹണിട്രാപ്പിൽപ്പെടുത്തി പണംതട്ടിയ കേസിൽ കന്നഡ യുവനടൻ അറസ്റ്റിലായി. ജെ പി നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന, നിധി എന്നിവർക്കെതിരേ കേസെടുത്തു.

നാലുവർഷം മുമ്പാണ് യുവതികളിലൊരാൾ 73കാരനെ പരിചയപ്പെട്ടത്. ഒരാഴ്ചമുമ്പ് കാവന നിധിയെയും ഇയാൾക്ക് പരിചയപ്പെടുത്തി. വ്യവസായി ഇരുയുവതികളുമായും വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ കൈമാറി. നടന്റെ നിർദേശപ്രകാരം യുവതികൾ ന​ഗ്നചിത്രങ്ങൾ അയക്കുകയും തുടർന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാൾ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. ഇതേസമയം പൊലീസാണെന്ന വ്യാജേന എത്തിയ രണ്ട് പേർ മൊബൈലിലെ ന​ഗ്നചിത്രങ്ങളെക്കുറിച്ച് കുടുംബാം​ഗങ്ങളെ അറിയിക്കുമെന്ന് ഭാഷണിപ്പെടുത്തി പണം തട്ടി.

ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും വ്യവസായി നൽകി. പിന്നീട് അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഭീഷണി തുടർന്നപ്പോളാണ് പൊലീസിൽ പരാതി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now