
നടൻ ആശിഷ് വിദ്യാർഥിക്ക് 60ാം വയസിൽ രണ്ടാം വിവാഹം, വധു രുപാലി ബറുവ; ചിത്രങ്ങൾ
കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്

നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണ്. കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
#AshishVidyarthi gets married at 60. pic.twitter.com/RdbwcifsL9
â Manobala Vijayabalan (@ManobalaV) May 25, 2023
ക്രീം നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ആശിഷ് വിദ്യാർഥിയുടെ വേഷം. വെള്ള സാരിയാണ് രുപാലി ധരിച്ചിരുന്നത്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്‍ക്കുമ്പോള്‍ സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ പ്രതികരണം. കുറച്ചു നാളുകൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.
60 साल à¤à¥ à¤à¤®à¥à¤° मà¥à¤ दà¥à¤¸à¤°à¥ बार दà¥à¤²à¥à¤¹à¤¾ बनॠà¤à¤¶à¥à¤· विदà¥à¤¯à¤¾à¤°à¥à¤¥à¥ | #AshishVidyarthi pic.twitter.com/eK1RJkQciu
â Ayush suryavanshi (@A_suryavanshi_) May 25, 2023
നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്‍ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്. തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ശ്രദ്ധേയനാണ് ആശിഷ് വിദ്യാർത്ഥി. മലയാളത്തിലേക്ക് വന്നാല്‍ സിഐഡി മൂസ, ഐജി, ചെസ്, ബാച്ച്‍ലര്‍ പാര്‍ട്ടി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ബ്ലോഗുകളെല്ലാം വൈറലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
