'ഫാമിലി ലൈഫില്‍ രണ്ടാമതും തോറ്റുപോയി, എലിസബത്തിന് മനസമാധാനം കൊടുക്കണം'; വിഡിയോയുമായി ബാല

'രണ്ടു പ്രാവശ്യം തോറ്റാല്‍ നമുക്ക് നമ്മളെക്കുറിച്ച് തന്നെ സംശയം വരും'

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:08 am IST
Edited by :migrator

വിവാഹജീവിതത്തില്‍ രണ്ടാമതും തോറ്റുപോയെന്ന് നടന്‍ ബാല. ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു തുറന്നു പറച്ചില്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധിക്ക് കാരണം മാധ്യമങ്ങളാണെന്നും താരം പറഞ്ഞു. എലിസബത്ത് തന്നേക്കാളും നല്ല വ്യക്തിയാണെന്നും അവര്‍ക്ക് മനസമാധാനം കൊടുക്കണമെന്നും ബാല പറഞ്ഞു. 

ഫാമിലി ലൈഫില്‍ ഒരു പ്രാവശ്യം തോറ്റുപോകുന്നത് അത്ര പ്രശ്‌നമല്ല, പക്ഷേ രണ്ടു പ്രാവശ്യം തോറ്റാല്‍ നമുക്ക് നമ്മളെക്കുറിച്ച് തന്നെ സംശയം വരും. മാധ്യമങ്ങളോട് നന്ദി പറയുന്നു. താങ്ക്യു സോ മച്ച്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. എന്നേക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസാധാനം കൊടുക്ക്. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കര പെയിന്‍ഫുള്‍ പ്രോസസ് ആണ്. ഇന്നലെ കെണ്ടിരുന്നു. എനിക്കു ഞാനുണ്ട്. - ബാല വിഡിയോയില്‍ പറഞ്ഞു. 

കുറച്ച് ദിവസങ്ങളായി ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയതിനു പിന്നാലെ തനിക്ക് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് വിഡിയോയിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വേര്‍പിരിഞ്ഞ വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now