ഓപ്പറേഷൻ കഴിഞ്ഞ് 57ാം ദിവസമാണ് താരം വർക്കൗട്ട് ആരംഭിച്ചത്

ബാല വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:21 am IST

News Now

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് നടൻ ബാല. തന്റെ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് തന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഓപ്പറേഷൻ കഴിഞ്ഞ് 57ാം ദിവസമാണ് താരം വർക്കൗട്ട് ആരംഭിച്ചത്. 

ഇത് കഠിനവും അസാധ്യവും വേദനനിറഞ്ഞതുമാണ്. പക്ഷേ എനിക്ക് വിട്ടുകൊടുക്കാനാവില്ല. ഒരിക്കലും വിട്ടുകൊടുക്കില്ല. മേജര്‍ സര്‍ജറി കഴിഞ്ഞിട്ട് 57 ദിവസം. ദൈവാനുഗ്രഹം.- എന്ന അടിക്കുറിപ്പിലാണ് ബാല വിഡിയോ പങ്കുവച്ചത്. ജിമ്മിൽ കഠിനമായ വർക്കൗട്ട് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. യഥാർത്ഥ പോരാളി എന്നാണ് ആരാധകർ കുറിക്കുന്നത്. ഈ തിരിച്ചുവരവ് ആ​ഗ്രഹിച്ചിരുന്നെന്നും ബിഗ്ബിയിലെ മുരുകനെപ്പോലെയാകണം എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

രണ്ട് മാസം മുൻപ് അതീവ ​ഗുരുതരാവസ്ഥയിലാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്റർ ഓഫ് ചെയ്യുന്നതിനെക്കുറിച്ച് വരെ പറഞ്ഞെന്നും ദൈവത്തിന്റെ അത്ഭുതമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നുമാണ് ബാല പറയുന്നത്. ഏതാനും ദിവസം മുന്‍പ് തന്റെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates