തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴിയെടുത്തത്. ‌അന്വേഷണത്തിൽ തോക്ക് ‌കണ്ടെത്തിയില്ല 

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം: യുട്യൂബർ അജു അലക്‌സിന്റെ പരാതിയിൽ നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയിലാണ് പൊലീസ് ബാലയുടെ മൊഴിയെടുത്തത്. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴിയെടുത്തത്. 

'ചെകുത്താൻ' എന്ന് വിളിപ്പേരുള്ള അജു അലക്സ് എന്ന യബട്യൂബറുടെ ഫ്ലാറ്റിലെത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനാണ് പൊലീസ് ബാലയ്ക്കെതിരെ കേസെടുത്തത്. വധഭീഷണി മുഴക്കിയെന്നാണ് അജു അലക്സിന്റെ ആരോപണം. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നലെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

ഇടപ്പള്ളി ഉണിച്ചിറയിൽ സുഹൃത്തിനൊപ്പമാണ് അജു താമസിക്കുന്നത്. ഇവിടെ അതിക്രമിച്ചെത്തിയ ബാല അജുവിന്റെ സുഹത്ത് മുഹമ്മദ് അബ്ദുൾ ഖാദറിനെ ഭീഷണിപ്പെടുത്തി. സംഭവസമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തോക്കുമായിട്ടായിരുന്നു ബാല വീട്ടിലെത്തിയതെന്നും അജു ആരോപിച്ചു. എന്നാൽ, അന്വേഷണത്തിൽ തോക്ക് ‌കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം വീട്ടിൽ കയറി അതിക്രമം കാണിച്ചിട്ടെലന്നും അജുവിനെ ഉപദേശിക്കാനാണ് പോയതെന്നുമാണ് ബാലയുടെ പ്രതികരണം. അബ്ദുൾ ഖാദറുമായി സംസാരിക്കുന്ന ഭാഗം ഉൾപ്പെടെയുള്ള വിഡിയോ ഫേയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട് ബാല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates