പ്രണയ സാഫല്യം; നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി, വിഡിയോ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

aparna das deepak parambol wedding
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായിSource by : ഇന്‍സ്റ്റഗ്രാം
Last Updated :24 April 2024, 12:55 pm IST

നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. വടക്കാഞ്ചേരിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും ഹല്‍ദി ആഘോഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വിനീത് ശ്രീനിവാസന്‍ ചിത്രം 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ വെള്ളിത്തിരയിലെത്തുന്നത്. 'തടത്തിന്‍ മറയത്ത്', 'കുഞ്ഞിരാമായണം', 'കണ്ണൂര്‍ സ്‌ക്വാഡ്', 'മഞ്ഞുമ്മല്‍ ബോയ്‌സ്' തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ദീപക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് മലയാള സിനിമ രംഗത്തെത്തുന്നത്. 'മനോഹരം', 'ബീസ്റ്റ്' തുടങ്ങി മലയാള്തതിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. സീക്രട്ട് ഹോം ആണ് പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now