'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു'; കമന്റിന് മറുപടിയുമായി അപർണ തോമസ്

അപർണയുടെ വസ്ത്രധാരണത്തെ പരിഹസിച്ചു കൊണ്ടായിരുന്നു കമന്റ്.

Aparna Thomas
Aparna Thomas ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :30 സെപ്റ്റംബർ 2026, 6:03 pm IST

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അപർണ തോമസ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നെ​ഗറ്റീവ് കമന്റുമായി എത്തുന്ന ചിലർക്കെങ്കിലും ചുട്ട മറുപടി നൽകാറുണ്ട് അപർണ. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് അപർണ നൽകിയിരിക്കുന്ന മറുപടിയാണ് വൈറലായി മാറുന്നത്.

അപർണയുടെ വസ്ത്രധാരണത്തെ പരിഹസിച്ചു കൊണ്ടായിരുന്നു കമന്റ്. 'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി 'അടുത്ത തവണയാകട്ടെ' എന്നാണ് അപർണ കുറിച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

വസ്ത്രധാരണത്തെ പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകൾക്കുമൊക്കെ ഇതിനു മുൻപും അപർണ ചുട്ട മറുപടിയുമായി എത്തിയിട്ടുണ്ട്. അടുത്തിടെയാണ് നടനും അവതാരകനുമായ ജീവയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അപർണ ആരാധകരുമായി പങ്കുവച്ചത്.

News Now

Summary

Aparna Thomas responds to negative comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics