പോയസ് ​ഗാർഡനിലെ വീട് മാത്രമല്ല ധനുഷിനുള്ളത്; സൂപ്പർ താരത്തിന്റെ ആഡംബര ജീവിതമിങ്ങനെ

കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന പഴികൾക്കും പരിഹാസങ്ങൾക്കുമെല്ലാം തന്റെ പെർഫോമൻസിലൂടെയായിരുന്നു ധനുഷ് മറുപടി നൽകിയത്.

Dhanush
ധനുഷ് ഇൻസ്റ്റ​ഗ്രാം
Last Updated :25 July 2024, 5:04 pm IST
Edited by :Hima Prakash

പോയസ് ​ഗാർഡനിൽ ആഡംബര വീട് സ്വന്തമാക്കിയതും അതേക്കുറിച്ച് ധനുഷ് നടത്തിയ പ്രസം​ഗവുമാണിപ്പോൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ധനുഷ് 22 വർഷം കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന നടൻമാരിലൊരാളായി മാറി.

കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന പഴികൾക്കും പരിഹാസങ്ങൾക്കുമെല്ലാം തന്റെ പെർഫോമൻസിലൂടെയായിരുന്നു ധനുഷ് മറുപടി നൽകിയത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ‌ അഭിനയിച്ച ധനുഷ് അസുരൻ എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബിലും ഭാ​ഗമായി. ഇന്നിപ്പോൾ 15 - 20 കോടി രൂപയാണ് ഒരു സിനിമയ്ക്ക് താരം പ്രതിഫലം വാങ്ങുന്നത്. ഏകദേശം 230 കോടി രൂപയുടെ ആസ്തി ധനുഷിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോയസ് ​ഗാർഡനിലെ വീട് മാത്രമല്ല ധനുഷിന് ആഡംബര വസതി വേറെയുമുണ്ട്.

1പോയസ് ​ഗാർഡനിലെ വീട്

ധനുഷ്

ധനുഷ്

ഇൻസ്റ്റ​ഗ്രാം

150 കോടി രൂപ ചെലവഴിച്ചാണ് ധനുഷ് പോയസ് ​ഗാർഡനിൽ വീട് നിർമിച്ചിരിക്കുന്നത്. നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീർത്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ടും അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം ഈ ആഡംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

2അൽവാർപേട്ടിലെ ബം​ഗ്ലാവ്

ധനുഷ്

ധനുഷ്

ഇൻസ്റ്റ​ഗ്രാം

ചെന്നൈയിലെ അൽവാർപേട്ടിൽ ഒരു ആഡംബര ബം​ഗ്ലാവ് കൂടിയുണ്ട് ധനുഷിന്. 18 കോടിയോളം വിലമതിക്കുന്ന ബം​ഗ്ലാവാണിത്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യയ്ക്കും മക്കളായ യാത്ര, ലിം​ഗ എന്നിവർക്കൊപ്പമായിരുന്നു താരം ഇവിടെ താമസിച്ചിരുന്നത്. വലിയ പൂജാമുറിയാണ് ഈ വീടിന്റെ ഹൈലൈറ്റുകളിലൊന്ന്. വലിയ ലൈബ്രറി, ജിം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരുന്നു.

3ആഡംബര വാഹനങ്ങളും

ധനുഷ്

ധനുഷ്

ഇൻസ്റ്റ​ഗ്രാം

ആഡംബര വാഹനങ്ങളോടും ധനുഷിന് പ്രിയമേറെയാണ്. വില കൂടിയ വാഹനങ്ങളാണ് താരത്തിന്റെ ​പക്കലുള്ളതും. റോൾസ് റോയ്സ് ​ഗോസ്റ്റ് ആണ് താരത്തിന്റെ ആഡംബര വാഹനങ്ങളിൽ ശ്രദ്ധേയമായിട്ടുള്ളത്. ഏകദേശം ഏഴ് കോടി രൂപയുടെ അടുത്ത് വരും ഇതിന്റെ വില.

4മറ്റു കാറുകൾ

ധനുഷ്

ധനുഷ്

ഇൻസ്റ്റ​ഗ്രാം

അഞ്ച് കോടിയോളം വിലമതിക്കുന്ന ബെൻലി കോണ്ടിനന്റൽ ജിടി, 45 ലക്ഷത്തോളം വില വരുന്ന ജാഗ്വാർ എക്സ് ഇ, 75 ലക്ഷം വിലയുള്ള ഫോർഡ് മസ്താങ്, ഏകദേശം 1.65 കോടി വിലമതിക്കുന്ന ഔഡി എ8 എന്നിവയും ധനുഷിനുണ്ട്.

5വളർത്തു മൃ​ഗങ്ങളും

ധനുഷ്

ധനുഷ്

ഇൻസ്റ്റ​ഗ്രാം

ആഡംബര വസതികളും വാഹനങ്ങളും കൂടാതെ വില കൂടിയ വളർത്തു നായകളും ധനുഷിനുണ്ട്. തന്റെ പ്രിയപ്പെട്ട നായകൾക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ധനുഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കിങ്, കോങ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന സൈബീരിയൻ ഹസ്ക്കികളും താരത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now