കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

നടന്‍ ദിനേഷ് ഫഡ്‌നിസ്
Last Updated :22 January 2024, 7:50 pm IST

News Now


മുംബൈ; പ്രശസ്ത ഹിന്ദി നടന്‍ ദിനേഷ് ഫഡ്‌നിസ് അന്തരിച്ചു. 57 വയസായിരുന്നു. കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം. 

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'സിഐഡി'യിലെ വേഷമാണ് താരമമെന്ന നിലയില്‍ അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കരള്‍രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ തുംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 12.08 ഓടെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് നടനും സുഹൃത്തുമായ ആദിത്യ ശ്രീവാസ്തവ പറഞ്ഞു. സംസ്‌കാരം ഇന്ന് രാവിലെ ബോറിബലിയില്‍ നടന്നു. 

ടെലിവിഷന്‍ പരമ്പരകളെ കൂടാതെ നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷത്തില്‍  ദിനേഷ് ഫഡ്‌നിസ് അഭിനയിച്ചിരുന്നു. അമിര്‍ ഖാന്‍ പ്രധാന വേഷങ്ങളിലെത്തിയ സര്‍ഫറോഷ്, മേള, എന്നീ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മറാത്തി സിനിമയ്ക്കായി തിരക്കഥയും രചിച്ചിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates