'രഹസ്യസൂക്ഷിപ്പുകാരി', 'പാർട്ണർ ഇൻ ക്രൈം'; സഹോദരിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖറിന്റെ ആശംസ

ചിത്രം; ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

സോഷ്യൽ മീഡിയയിലൂടെ സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ.  "ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഇത്ത !!", എന്ന് കുറിച്ച് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖറിന്റെ ആശംസ. രഹസ്യസൂക്ഷിപ്പുകാരി, പാർട്ണർ ഇൻ ക്രൈം, ബെസ്റ്റീസ്, ബെസ്റ്റ് അമ്മായി, ബെസ്റ്റ് ഇത്ത തുടങ്ങിയ ഹാഷ്ടാ​ഗുകളോടെയാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം കുട്ടിക്കാലം മുതലുള്ള ഓർമകൾ പങ്കുവച്ചായിരുന്നു ദുൽഖർ സഹോദരിയെ പിറന്നാൾ ആശംസ അറിയിച്ചത്. "എന്റെ എറ്റവും പഴയ സുഹൃത്താണ് ഇത്ത. സഹോദരിയെന്നതിനുപരി അമ്മ. ഞാൻ ഇത്തയുടെ ആദ്യത്തെ കുഞ്ഞ് എന്നപോലെയാണ്. ഇത്ത അതിമനോഹരമായി കൈകാര്യം ചെയ്യുന്ന വേഷങ്ങളും ഒന്നിച്ച് വളരുന്നതിനിടയിൽ നമ്മൾ പങ്കിട്ട നല്ല ഓർമ്മകളും ഓർത്തെടുക്കുകയാണ്" എന്ന് കുറിച്ച് കുട്ടിക്കാലത്തെ രസനിമിഷങ്ങൾ പങ്കുവച്ചായിരുന്നു താരം പിറന്നാൾ കുറിപ്പ് പങ്കുവച്ചത്. ഇത്തയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now