
'ക്ഷേത്രങ്ങളിൽ പോയപ്പോൾ അപമാനങ്ങൾ നേരിട്ടു, മസ്ജിദിൽ അങ്ങനെയായിരുന്നില്ല'; ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ജയ്
ആരും നമ്മളെ പിടിച്ച് മാറ്റില്ല.

നടൻ ജയ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ മതം മാറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.
"2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താല്പര്യം കാണിച്ച് ഫോളോ ചെയ്യാൻ തുടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി.
ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല.
നമുക്ക് പ്രാർഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർ മാറാൻ തുടങ്ങി".- ജയ് പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജയ്. ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ താൻ പങ്കെടുത്തത് വിജയ്‌യോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്ന് നടൻ വ്യക്തമാക്കിയിരുന്നു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Cinema News: Actor Jai admitted to embracing Islam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നത് ദൈവം'; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിൽ ഹരിശ്രീ യൂസഫ്
വർഷങ്ങളായി മെത്ത വൃത്തിയാക്കിയിട്ടില്ലേ? പൊടിയും കറയും നീക്കാൻ എളുപ്പവഴികൾ


