
'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നത് ദൈവം'; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിൽ ഹരിശ്രീ യൂസഫ്
മോനേ, നീ ഒരു പൊട്ടക്കിണറ്റിലെ തവളയാടാ.

ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കമന്റിട്ടിയാൾക്കെതിരെ വലിയ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇപ്പോഴിതാ വിദ്വേഷ കമന്റിട്ടയാൾക്ക് നടൻ ഹരിശ്രീ യൂസഫ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദേശീയ അവാര്‍ഡ് സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കാണ് അധിക്ഷേപ കമന്‍റ് വന്നത്. കുറി വരച്ചാലും കുരിശ് വരച്ചാലും കേള്‍ക്കുന്നത് ദൈവമാണെന്നും ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് ഈ നാടിന്റെ ശാപമെന്നും യൂസഫ് പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
"മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് കിട്ടിയതിൽ നമ്മൾ മലയാളികൾ എല്ലാവരും ഏറെ സന്തോഷിച്ചു. അദ്ദേഹത്തിന് വേണ്ടി കയ്യടിച്ചു. പക്ഷേ, ഒരു വ്യക്തി അദ്ദേഹത്തിനെതിരെ ഒരു കമന്റിട്ടു. ഈ കമന്റിട്ടത് അബ്ബാസ് എന്ന് പറയുന്ന ഒരു വ്യക്തിയാണ്. മമ്മൂക്ക അവാർഡ് വാങ്ങിക്കാൻ വേണ്ടി പോയപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ ഒരു കുറി വരച്ചു.
അപ്പോൾ അദ്ദേഹം കുറി വരക്കാൻ വേണ്ടി കുനിഞ്ഞു നിന്നു. അത് വലിയൊരു അപരാധമായിട്ടാണ് ഈ വ്യക്തിക്ക് തോന്നിയത്. മോനേ, നീ ഒരു പൊട്ടക്കിണറ്റിലെ തവളയാടാ. മമ്മൂക്ക ഒരു കലാകാരനാണ്. ഞാനും ചെറിയൊരു കലാകാരനാണ്. ഞങ്ങൾ കലാകാരന്മാർക്ക് ഇടുങ്ങിയ ചിന്താഗതിയല്ല, ഞങ്ങൾ കുറച്ചുകൂടി വിശാലമായി ചിന്തിക്കുന്ന ആളുകളാണ്.
അപ്പോള്‍ നിന്നെപ്പോലെ ഇങ്ങനെ മതം മതം മതം എന്ന് പറഞ്ഞു മനസ്സിൽ കൊണ്ട് നടക്കുന്നവനൊക്കെ ഇങ്ങനെ തോന്നത്തുള്ളൂ. നീ കേട്ടിട്ടുണ്ടോ, കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന്, കേൾക്കുന്നതും ഒന്ന്, കരുണാമയനാം ദൈവം, എന്ന് പറഞ്ഞ പാട്ടൊക്കെ നീ കേട്ടിട്ടില്ലേ. എടാ കുരിശു വരച്ചാലും കുറി തൊട്ടാലും കുമ്പിട്ട് നിസ്കരിച്ചാലും എല്ലാം ദൈവത്തോടുള്ളതാണ്.
നമ്മുടെ സൃഷ്ടാവിനോടുള്ള സ്നേഹമാണ് കാണിക്കുന്നത്. ഇനി അദ്ദേഹം നിസ്കരിച്ചിട്ടൊന്നും കാര്യമില്ലെന്ന് ഇവിടെ ഇരുന്നിട്ട് അബ്ബാസ് അല്ല തീരുമാനിക്കേണ്ടത്. പടച്ചോനാണ് തീരുമാനിക്കുന്നത്. മോന് ഈ വലിയ ഹോട്ടലിൽ പോകുമ്പോൾ അവര്‍ അതിഥികളെ സ്വീകരിക്കുന്ന ഒരു രീതിയാണ് അത്. അതിഥികൾ വരുമ്പോൾ ഒരു പൂച്ചെണ്ട് കൊടുത്ത്, നെറ്റിയിൽ ഒരു കുറിയൊക്കെ വരച്ചിട്ടാണ് സ്വീകരിച്ച് അകത്തേക്ക് കയറ്റുന്നത്.
കുറി വരയ്ക്കാൻ നേരത്തെ അയ്യോ, ഞാൻ മുസ്ലീം ആണ് എനിക്ക് കുറിയിടാൻ പറ്റത്തില്ല കേട്ടോ എന്നൊന്നും പറയാൻ പറ്റത്തില്ല. നമ്മളൊരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയാണ്. നമ്മൾ എല്ലാത്തിനോടും സഹകരിച്ച് ഒക്കെ വേണം പോകാൻ. ലോക മലയാളികൾ എല്ലാവരും ആദരിക്കുന്ന, ബഹുമാനിക്കുന്ന ഇത്രയും കഴിവുള്ള, ഇത്രയും നേട്ടങ്ങൾ നമ്മുടെ നാടിന് നേടിത്തന്ന, നാല് പ്രാവശ്യം ദേശീയ അവാർഡ് കിട്ടിയ ആ വ്യക്തിയെയാണ് നീ ഇങ്ങനെയൊക്കെ ചീത്ത വിളിച്ചത്.
അബ്ബാസേ ആ വ്യക്തി എന്തൊക്കെ നന്മകൾ നമ്മുടെ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. അദ്ദേഹം രക്ഷാധികാരിയായിട്ടുള്ള സംഘടനകൾ, എന്തോരം ചാരിറ്റി പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. എത്രയോ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ അദ്ദേഹം ചെയ്തു കൊടുത്തു. എന്തെങ്കിലും ഒരു ഉപകാരം നിന്നെ കൊണ്ട് ഈ നാടിനുണ്ടാവുമോ എന്നെങ്കിലും, ഇല്ല.
നിന്നെപ്പോലെയുള്ളവന്മാർ കമന്റ് ബോക്സിൽ വന്ന് തന്തയ്ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക, മതത്തിനെ കൂട്ടുപിടിക്കുക, ഇതൊക്കെയാണ് പറ്റുക. മതം വേണം, എന്തിനാണ് മതം ?. മനുഷ്യന്മാർ തമ്മിൽ തല്ലാനല്ല. മതം എന്ന് പറഞ്ഞാൽ മനുഷ്യനെ നന്നാക്കാൻ വേണ്ടിയാണ്. അബ്ബാസേ മോന്റെ ചിന്താഗതി വച്ച് ഏറ്റവും ഇണങ്ങുന്ന രാജ്യം താലിബാനാ.
അവിടെ മോന്റെ ചിന്താഗതിയാ. മോനോട് അങ്ങോട്ട് പോകാൻ ഞാൻ പറയുന്നില്ല. കാരണം അങ്ങോട്ട് പോയാൽ നിന്നെ കേറ്റത്തില്ല. നീ ഇന്ത്യയിൽ തന്നെ ജീവിക്കണം കാരണം ഇന്ത്യയിലാണ് നീ ജനിച്ചു വളർന്നത്. അങ്ങോട്ട് നീ പൊയ്ക്കോണം എന്ന് പറയാൻ ഞാൻ അത്ര മണ്ടനും അല്ല.
പക്ഷേ നിന്റെ സ്വഭാവം അനുസരിച്ച് പറഞ്ഞെന്നേയുള്ളൂ. മോനെ ഇത് ഇന്ത്യ മഹാരാജ്യമാടാ. സത്യത്തിൽ നിന്നെപ്പോലെ ചിന്തിക്കുന്നവരാണ് ഇവിടെ വർഗീയത ഉണ്ടാക്കുന്നത്. മേലിൽ ഇങ്ങനെ ഒന്നും ചെയ്യരുത്".- ഹരിശ്രീ യൂസഫ് വിഡിയോയിൽ പറഞ്ഞു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Harisree Yousuf responds to the hate comment against Mammootty.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍


