അപർണയും സുഹൃത്ത് മഹേഷ് രാജനുമാണ് ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് പിന്നിൽ

മാളവിക, നവനീത്, കാളിദാസ്, താരിണി, അപർണ ബാലമുരളി/ ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:50 pm IST

News Now

അടുത്തടുത്ത ദിവസങ്ങളിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസ് ജയറാമിന്റെയും സഹോദരി മാളവിക ജയറാമിന്റെയും വിവാഹ നിശ്ചയം. കളർ‌ഫുൾ ആയ ഇരുവരുടെയും ചടങ്ങുകൾ സോഷ്യൽമീഡിയയിലും വൈറലായിരുന്നു. ദേശീയ പുരസ്കാര ജേതാവായ അപർണ ബാലമുരളിയാണ് രണ്ട് വിവാഹ നിശ്ചയങ്ങളുടെയും ഓർ​ഗനൈസർ. അപർണയും സുഹൃത്ത് മഹേഷ് രാജനും നടത്തുന്ന ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് ആണ് ഇരുവരുടെയും ചടങ്ങുകൾ മനോഹരമാക്കിയത്. 

ചെന്നൈയിൽ വെച്ച് നടന്ന കാളിദാസ്-താരിണി വിവാഹ നിശ്ചയ ചടങ്ങിൽ മുന്നിലും പിന്നിലും അപർ‌ണ നിറസാന്നിധ്യമായിരുന്നു. സം​ഗീത സംവിധായകൻ സുഷിൻ ശ്യാം ഒരുക്കിയ സം​ഗീത വിരുന്നിൽ അപർണ ​ഗാനം ആലപിച്ച് അതിഥികളുടെ മനം കവർന്നു. കൂർ​ഗിൽ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലായിരുന്നു മാളവികയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

പാലക്കാട് സ്വദേശിയായ നവനീത് ആണ് മാളവികയുടെ വരൻ. ചെന്നൈയിൽ പ്രളയ സാഹചര്യമായിരുന്നതിനാൽ വളരെ ചുരുക്കം ചിലരെ ചടങ്ങിൽ പങ്കെടുത്തുള്ളു. ഇത് വെറുമൊരു ചടങ്ങല്ല, നിങ്ങളുടെ പ്രണയവും സ്വപ്‌നങ്ങളും നെയ്‌തെടുക്കുകയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ചെയ്യുന്നതെന്ന് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി സോഷ്യൽമീഡിയയിൽ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates