'വെള്ളം' സിനിമയ‌ുടെ സെറ്റിൽ വച്ചാണ് അപകടം നടന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:34 am IST

News Now

സിനിമാചിത്രീകരണത്തിനിടെ നടൻ ജയസൂര്യ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 'വെള്ളം' സിനിമയ്ക്കായി പവർ ടില്ലർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട യന്ത്രം മുന്നോട്ട് കുതിക്കുകയായിരുന്നു. 

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ഷോട്ട് നന്നാക്കാനായി ജയസൂര്യ കാണിച്ച ആത്മധൈര്യം ഞെട്ടിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അണിയറ പ്രവർത്തകർ കൃത്യസമയത്തു ഇടപെട്ടതുകൊണ്ടാണ് വലിയൊരു ആപകടത്തിൽ നിന്ന് നടൻ രക്ഷപ്പെട്ടത്. 

ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് വെളളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ‌.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates