
ജോൺ കൊക്കനും പൂജാ രാമചന്ദ്രനും ആൺകുഞ്ഞ്, കിയാൻ കൊക്കൻ; സന്തോഷം പങ്കുവച്ച് താരങ്ങൾ
താരദമ്പതിമാർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേരും ഇരുവരും പുറത്തുവിട്ടു

നടൻ ജോൺ കൊക്കനും നടി പൂജാ രാമചന്ദ്രനും ആൺകുഞ്ഞ് ജനിച്ചു. താരദമ്പതിമാർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേരും ഇരുവരും പുറത്തുവിട്ടു. കിയാൻ കൊക്കൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കിയാനെ ഈ ലോകത്തേക്ക് സ്വാഗതമരുളുന്നുവെന്നും പ്രാർത്ഥനകൾക്ക് എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്നും ജോൺ കൊക്കൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2019-ലാണ് ജോൺ കൊക്കനും പൂജയും വിവാഹിതരായത്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ടിയാൻ മലയാള ചിത്രമായ ടിയാനിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ധനുഷ് നായകനാവുന്ന ക്യാപ്റ്റൻ മില്ലറിലാണ് ജോൺ കൊക്കൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്വാമി രാ രാ, കാഞ്ചന 2, കാതലിൽ സൊതപ്പത് എപ്പടി എന്നിവയാണ് പൂജയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ഡി കമ്പനി എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്



