ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു; 'പള്ളിമണി' നിര്‍ത്തിവെച്ചു 

ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് പരിക്കേറ്റത്

കൈലാഷ്
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു. 'പള്ളിമണി' എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നടന് പരിക്കേറ്റത്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്. നിസാര പരിക്കേയുള്ളു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

തിരുവനന്തപുരം ചിത്രാഞ്‍ജലിയിലായിരുന്നു 'പള്ളിമണി'യുടെ ഷൂട്ട്. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രം ഒരിടവേളയ്‍ക്ക് ശേഷം നിത്യാ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. ശ്വേതാ മേനോനും പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now