സംസാരിക്കാനോ ആരെയും തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ, 'ഓർമ'യിൽ നിന്ന് പടിയിറങ്ങി കെപിഎസി ലളിത, ഇനി മകനൊപ്പം

ബുധനാഴ്ച രാത്രിയിൽ മകനും മകൾക്കുമൊപ്പം ഓർമയിൽ നിന്ന് പടിയിറങ്ങുമ്പോൾ ആരെയും ഓർമിക്കാനാകാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടി

കെപിഎസി ലളിത
Last Updated :20 January 2024, 8:57 am IST
Edited by :migrator

കൊച്ചി; കരൾ രോ​ഗ ബാധിതയായി അവശനിലയിലായ നടി കെപിഎസി ലളിത ഇന് മകൻ സിദ്ധാർത്ഥിനൊപ്പം എറണാകുളത്ത്. എങ്കക്കാട്ടെ സ്വവസതിയായ ‘ഓർമ’യിൽ നിന്നുമാണ് താരം മകന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയത്. ബുധനാഴ്ച രാത്രിയിൽ മകനും മകൾക്കുമൊപ്പം ഓർമയിൽ നിന്ന് പടിയിറങ്ങുമ്പോൾ ആരെയും ഓർമിക്കാനാകാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടി. 

രണ്ടു മാസം മുൻപ് ഓർമയിലേക്ക് വന്നു

കഴിഞ്ഞ വര്‍‍ഷം ഒക്ടോബറിലാണ് കരൾരോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് രണ്ട് മാസം മുൻപാണ് കെപിഎസി ലളിതയെ എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത്. ലളിതയുടെ ആവശ്യപ്രകാരമായിരുന്നു വീട്ടിലേക്ക് എത്തിച്ചത്. 

എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. അതോടെയാണ് സിദ്ദാർത്ഥ് തനിക്കൊപ്പം അമ്മയെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. മകൻ സിദ്ധാർഥും ഭാര്യയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളിൽ ലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now