പ്രിയയാണ് ചിത്രം പകർത്തിയത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST

News Now

ശംഖുമുഖം ബീച്ചിൽ മകൻ ഇസക്കുട്ടനുമായി കടൽ കണ്ടുനിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രം ശ്രദ്ധനേടിയിരിക്കുകയാണ്. ചാക്കോച്ചനും പ്രിയയും പ്രണയിച്ചിരുന്ന കാലത്തെ സ്ഥിരം സങ്കേ‌തമായിരുന്ന ഇവിടെ വർഷങ്ങൾക്കിപ്പുറം മകനുമായി എത്തിയതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രിയയാണ് ചിത്രം പകർത്തിയത്. 

"എന്റെ പ്രണയിനിക്കൊപ്പം ഞാൻ പോയിരുന്ന ഒരു മാൻഡേറ്ററി റൊമാന്റിക് സങ്കേതമായിരുന്നു ഇത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, ഇതാ ഞാൻ വീണ്ടും ഞങ്ങളുടെ ഏറ്റവും മനോഹരമായ ചെറിയ പകർപ്പുമായി ഇവിടെ.
ചിത്രം പകർത്തിയത് അതേ പ്രണയിനി", എന്ന് കുറിച്ചാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞദിവസം ഇസഹാഖിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ ഏറെ വൈറലായിരുന്നു. തന്റെ പ്ലേ ഏരിയയിൽ മമ്മൂട്ടിയ്ക്കായി പോസ് ചെയ്യുന്ന ഇസുവിനെയാണ് ചിത്രത്തിൽ കാണുന്നത്. താടിയിൽ കൈ ഊന്നി കിടക്കുന്ന ഇസുവിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയേയും ഫോട്ടോയിൽ കാണാം. മെ​ഗാ എം ന്റെ കാമറയിൽ ഇസു പതിയുമ്പോൾ. രണ്ടു പേരെും കാമറയിലാക്കിയത് മെ​ഗാ എം ന്റെ ആരാധകനായ ഞാൻ തന്നെയാണ്,- എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates