'ചെറിയ പനി മാത്രം, മറ്റു പ്രശ്നങ്ങളൊന്നുമില്ല'; രോ​ഗവിവരം പങ്കുവച്ച് മമ്മൂട്ടി 

ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്

മമ്മൂട്ടി
Last Updated :20 January 2024, 8:57 am IST

കോവിഡ് ബാധിതനാണെന്ന വിവരം പങ്കുവച്ച് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ രോ​ഗവിവരം പങ്കുവച്ചത്. ചെറിയ പനി ഒഴികെ മറ്റു പ്ര‌ശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നെന്നും അദ്ദേഹം കുറിച്ചു. 

"ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നെങ്കിലും ഇന്നലത്തെ പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നു. അധികൃതരുടെ നിർദേശമനുസരിച്ച് ഞാൻ ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക", മമ്മൂട്ടി കുറിച്ചു.

Story image

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now