
'ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍'; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ
അമേരിക്കന്‍ സന്ദര്‍ശനത്തിനെ സൗഹൃദം പങ്കുവെച്ച് മോഹന്‍ലാലും യേശുദാസും

നടന്‍ മോഹന്‍ലാലും ഗായകന്‍ യേശുദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒറ്റ ഫ്രെയിമില്‍. അമേരിക്കന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുത്ത് ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം അമേരിക്കയിലാണ് ഏറെക്കാലമായി താമസം. അമേരിക്കന്‍ സന്ദര്‍ശനത്തിനെ മോഹന്‍ലാല്‍ യേശുദാസിന്‍റെ വസതിയിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു. "ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് താരം ഇപ്പോള്‍. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

Related News


സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അപകടം; അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും

