'എടാ... പോടാ...' എന്ന് വിളിക്കുന്ന ആത്മബന്ധം; 'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്'

ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചു, ഒരുപാട് കഥാപാത്രങ്ങളും ഓര്‍മകളും പങ്കുവച്ചു. ആ ബന്ധം ഇന്നും അതേ സ്‌നേഹത്തോടെ മുന്നോട്ട് പോകുന്നു

mammootty, mohanlal, lalu alex
മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്‌
Edited by :Sujith
Last Updated :5 സെപ്റ്റംബർ 2026, 9:05 pm IST

മലയാള സിനിമയിലെ നിത്യഹരിത നായകന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് നടന്‍ ലാലു അലക്‌സ്. കങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ കുറേ കാലങ്ങള്‍ക്കു ശേഷമാണ് കിട്ടുന്നതെന്നും ആ ചിത്രം കാണുമ്പോള്‍ പലതും പലതും ഓര്‍മയില്‍ വരുന്നെന്നും ലാലു അലക്‌സ് കുറിപ്പില്‍ പറയുന്നു.

'പറഞ്ഞറിയിക്കാനാകാത്ത ഒരു വലിയ സന്തോഷത്തിന്റെ ഫീല്‍. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ''എടാ... പോടാ...' എന്ന് വിളിക്കുന്ന അത്രയും ആത്മബന്ധമുള്ള സൗഹൃദമാണ് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്നത്. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചു, ഒരുപാട് കഥാപാത്രങ്ങളും ഓര്‍മകളും പങ്കുവച്ചു. ആ ബന്ധം ഇന്നും അതേ സ്‌നേഹത്തോടെ മുന്നോട്ട് പോകുന്നു.മോഹന്‍ലാലിനൊപ്പമുള്ള അതിമനോഹരം എന്ന സിനിമ വരെ എത്തിനില്‍ക്കുകയാണ് ഈ സൗഹൃദത്തിന്റെ യാത്ര'- ലാലുവിന്റെ കുറിപ്പില്‍ പറയുന്നു.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'കാലം എത്ര കടന്നുപോയാലും ചില സൗഹൃദങ്ങള്‍ക്ക് മാത്രം പ്രായമാകില്ല... ''എടാ... പോടാ...' എന്ന വിളികളില്‍ പോലും നിറഞ്ഞുനില്‍ക്കുന്ന ആ ആത്മബന്ധം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം. മൂന്ന് മഹാനടന്മാര്‍ ഒരുമിച്ചുള്ള ഒരു ചിത്രം മാത്രമല്ലിത്... മലയാള സിനിമയുടെ ഒരുപാട് സുവര്‍ണ്ണ ഓര്‍മ്മകള്‍ ഒരൊറ്റ ഫ്രെയിമില്‍ പുനര്‍ജനിക്കുന്ന നിമിഷമാണ്. ഈ സൗഹൃദം ഇനിയും ഒരുപാട് കാലം ഇതേ സ്‌നേഹത്തോടെ നിലനില്‍ക്കട്ടെ', 'മലയാള സിനിമയുടെ ഏറ്റവും മികച്ച മൂന്ന് നടന്‍മാര്‍ അവര്‍ തമ്മില്‍ ഉള്ള സ്‌നേഹം കാത്തു സൂക്ഷിക്കുന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനം', 'പേഴ്‌സണല്‍ ആയിട്ട് പറയുകയാണെങ്കില്‍ മൂന്നുപേരും സൂപ്പറാ', 'മലയാള സിനിമയിലെ അതുല്യ കലാപ്രതിഭകള്‍. . ഒരുപാട് ഇഷ്ടം'- എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

News Now

Summary

Actor Lalu Alex shared a photo with Mammootty and Mohanlal on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates