
വെറും രണ്ട് മാസം, വിമർശകരുടെ വായടപ്പിച്ച് നിവിൻ പോളി; തടി കുറച്ച് പുതിയ ലുക്കിൽ താരം, ചിത്രങ്ങൾ
വിമർശകരുടെയെല്ലാം വായടപ്പിച്ച് കിടിലൻ ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. അജു വർഗ്ഗീസ് അടക്കമുള്ളവർ താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്

നടൻ നിവിൻ പോളി ശരീരഭാരം കൂട്ടിയതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം ചർച്ച നടന്നിരുന്നു. സിനിമയ്ക്കായാണ് താരം തടി വച്ചതെങ്കിലും ബോഡി ഷെയിമിങ്ങടക്കം നേരിടേണ്ടിവന്നിരുന്നു താരത്തിന്. നിവിന്റെ കരിയർ അവസാനിക്കും എന്നുപോലും വിലയിരുത്തലുകളുണ്ടായി. എന്നാലിതാ വിമർശകരുടെയെല്ലാം വായടപ്പിച്ച് കിടിലൻ ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ് താരം. വെറും രണ്ട് മാസം കൊണ്ടാണ് താരം വണ്ണം കുറച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന നിവിൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. നടൻ അജു വർഗ്ഗീസ് അടക്കമുള്ളവർ താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ മേക്കോവർ എന്നാണ് റിപ്പോർട്ടുകൾ.
യേഴു കടൽ യേഴു മലൈ എന്ന റാമിന്റെ തമിഴ് ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം, ഹനീഫ് അദേനിയുടെ സിനിമ എന്നിവയാണ് പുതിയ പ്രൊജക്ടുകൾ. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
#NivinPauly & family back to Kerala from Dubai @NivinOfficial pic.twitter.com/8SFTGM7zDy
â unni (@unnirajendran_) January 2, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
