'വളരെ വേഗത്തിലാണ് ഇത് പടരുന്നത്. എല്ലാവരിലും വ്യത്യസ്തമായാവും ബാധിക്കുക'

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:53 am IST

News Now

ബോളിവുഡ് നടി നോറ ഫത്തേഹിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. കോവിഡ് തന്നെ വളരെ മോശമായാണ് ബാധിച്ചതെന്നും കുറച്ചുദിവസം എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടന്നുഎന്നുമാണ് താരം കുറിച്ചത്.. 

നോറ ഫത്തേഹിയുടെ കുറിപ്പ്

ഞാനിപ്പോള്‍ കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് എന്നെ വളരെ മോശമായി ബാധിച്ചു. ദിവസങ്ങളോളം എഴുന്നേല്‍ക്കാനാവാതെ കിടന്നുപോയി. ഇപ്പോള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ്. ദയവായിസുരക്ഷിതരായി ഇരിക്കൂ സുഹൃത്തുക്കളെ. മാസ്‌ക് ധരിക്കൂ. വളരെ വേഗത്തിലാണ് ഇത് പടരുന്നത്. എല്ലാവരിലും വ്യത്യസ്തമായാവും ബാധിക്കുക. ദൗര്‍ഭാഗ്യമെന്നു പറയട്ടെ എന്നെ വളരെ മോശമായാണ് ബാധിച്ചത്. ഇതുപോലെ ആര്‍ക്കുവേണമെങ്കിലും സംഭവിക്കാം അതിനാല്‍ ദയവായി സൂക്ഷിക്കൂ. രോഗമുക്തി നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. അതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആരോഗ്യത്തേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നുമില്ല. സൂക്ഷിക്കൂ.- നോറ കുറിച്ചു. 

Story image

രണ്ടു ദിവസം മുന്‍പാണ് താരത്തിന്റെ വക്താവ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. ഡാന്‍സ് നമ്പറുകളിലൂടെയാണ് നോറ ശ്രദ്ധ നേടുന്നത്. സ്ട്രീറ്റ് ഡാന്‍സര്‍ ത്രി ഡി, ഭാരത്, തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കായംകുളം കൊച്ചുണ്ണിയിലെ താരത്തിന്റെ ഡാന്‍സ് ഹിറ്റായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates