ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലായിരുന്നു സംഭവം

Robot ‘sexually assaulted’ teenage girl
റോബോട്ട്Source by : Cologne police
Last Updated :14 October 2026, 10:17 am IST
Guest Author :Amal Joy

News Now

ബര്‍ലിന്‍: ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലായിരുന്നു സംഭവം. വെള്ള ഉടുപ്പും ട്രാക്ക്‌സ്യൂട്ട് പാന്റ്‌സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് അനുചിതമായി സ്പര്‍ശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് നിര്‍മിത യൂണിട്രീ ആര്‍1 എയര്‍ റോബോട്ടാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിനെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവര്‍ത്തിപ്പിക്കാനോ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് റോബോട്ടിനെ കണ്ടെത്തിയതെന്ന് കൊളോണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. റോബോട്ടിനൊപ്പം യുവാക്കളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ പൊലീസ് ചുവപ്പും സ്വര്‍ണ്ണവും കലര്‍ന്ന റോബോട്ടിന്റെ നിലത്ത് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു. റോബോട്ടുകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്. ഭാവിയില്‍ കൊലപാതകങ്ങള്‍ക്കുപോലും റോബട്ടുകളെ ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.

Summary

Robot ‘sexually assaulted’ teenage girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates