അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്

പി സി സോമൻ/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:42 am IST

News Now

മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. ‍‍നാടകങ്ങളിലൂടെ അഭിനയരം​ഗത്തെത്തിയ പിസി സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

അടൂരിന്റെ സിനിമകളിൽ കൂടാതെ ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമൻ. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു.  ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates