‘രാധേശ്യാമി’ന് മോശം റിവ്യൂ; മനംനൊന്ത് പ്രഭാസ് ആരാധകൻ തൂങ്ങി മരിച്ചു 

സിനിമ കണ്ട് വീട്ടിലെത്തിയ യുവാവ് സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST
Edited by :migrator

പ്രഭാസ് ചിത്രമായ ‘രാധേശ്യാമി’നെക്കുറിച്ച് മോശം പ്രതികരണങ്ങൾ പുറത്തുവന്നതിൽ മനംനൊന്ത് താരത്തിന്റെ ആരാധകൻ ജീവനൊടുക്കി. 24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് നെഗറ്റീവ് നിരൂപണങ്ങൾ വന്നതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർ‌ട്ട്. സിനിമ പ്രതീക്ഷക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലായിരുന്നു രവി എന്നും , പടം കണ്ട് വീട്ടിലെത്തിയ യുവാവ് സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞതായി സുഹൃത്തുക്കളെ ഉദ്ധരിച്ച്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. 

ഹസ്തരേഖാശാസ്ത്രത്തില്‍ ലോകപ്രസിദ്ധനായ വിക്രമാദിത്യനും  ഡോക്ടറായ പ്രേരണയുമാണ് ചിത്രത്തിലെ താരങ്ങള്‍. അവിചാരിതമായ അവരുടെ കൂട്ടിമുട്ടല്‍ അതിവേഗത്തില്‍ പ്രണയത്തിലേക്കു വളരുന്നു. പൂജാ ഹെഗ്ഡേയാണ് നായിക. ഏറെ കാലത്തിനു ശേഷം പ്രഭാസിന്റെ റൊമാന്റിക് ചിത്രം എത്തിയതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ  ശക്തമായ തിരക്കഥയുടെ അഭാവം നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങി. തെലുങ്കിന് പുറമേ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now