ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്, രമേശ് പിഷാരടി 

കുരുന്നുകൾക്ക് ആശംസ നേർന്നാണ് പിഷാരടിയുടെ കുറിപ്പ്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:44 am IST
Edited by :migrator

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി നടൻ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറുപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. 

രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

എന്റെ ആദ്യത്തെ ചോറു പാത്രം. (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്) കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ ...ഇന്ന് ഒരു പാട് കുരുന്നുകൾ  ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now