
News Now
'ആരാധകരേ ശാന്തരാകുവിന്...'; അത് ഡ്യൂപ്പ് അല്ല, ലാലേട്ടന് തന്നെ; സ്ഥിരീകരിച്ച് കൊറിയോഗ്രാഫർ

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു
'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര് ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

കൊച്ചി: നടൻ ശബരീഷ് വർമയുടെ അച്ഛനും എഴുത്തുകാരനുമായ പികെ നന്ദനവർമ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആലുവയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീർഘകാലം സത്യസായി സേവാസമിതി പറവൂർ മേഖലാ കൺവീനറും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു.
വൈക്കം കൊട്ടാരത്തിൽ കോവിലകത്ത് പരേതനായ കുഞ്ഞുണ്ണി തിരുമുൽപ്പാടിന്റെയും ചേർത്തല പടിഞ്ഞാറേ കാട്ടുങ്കൽ കോവിലകത്ത് പരേതയായ തങ്കമ്മ നമ്പിഷ്ട്യാതിരിയുടെയും മകനാണ്. പ്രസിദ്ധ വയലിനിസ്റ്റ് ലേഖാ വർമയാണ് ഭാര്യ. എഴുത്തുകാരൻ സന്ദീപ് വർമ മകനാണ്. മരുമക്കൾ: ശാലിനി, അശ്വിനി. മമ്മൂട്ടിക്കൊപ്പമുള്ള കണ്ണൂർ സ്ക്വാഡ് ആയിരുന്നു ശബരീഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


