അനായ ബം​ഗാറിന്റെ ഉത്തരങ്ങൾ വൈറൽ

Anaya Bangar, Shubman Gill, Abhishek Sharma, Shreyas Iyer
Anaya Bangar, Shubman Gill, Abhishek Sharma, Shreyas Iyer Source by : x
Last Updated :18 October 2026, 6:08 pm IST

News Now

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബം​ഗാറിന്റെ മകൾ അനായ ബം​ഗാറിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ‌. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെടുത്തി കൃഷ്ണങ്ക് അത്രേയയുടെ യുട്യൂബ് ചാനൽ ചർച്ചയിലെ ഒരു ചോദ്യത്തിനു അനായ നൽകിയ മറുപടിയാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്.

ഇന്ത്യൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ എന്നിവരുമായി ബന്ധപ്പെടുത്തി കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ​വാക്കുകൾ ചേർത്തുള്ള ചോദ്യമാണ് ​ഗെയിമിൽ കൃഷ്ണങ്ക് ചോദിക്കുന്നത്. ഇതിന് അനായ നൽകിയ മറുപടിയാണ് വൈറലായത്.

'അഭിഷേക് ശർമയെ വിവാഹം കഴിക്കും, ശുഭ്മാൻ ​ഗില്ലുമായി ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും (ഒഴിവാക്കും)'- എന്നായിരുന്നു അനായ നൽകിയ മറുപടി.

നേരത്തെ മുംബൈയ്ക്ക് വേണ്ടി പുരുഷ വിഭാ​ഗത്തിൽ വിവിധ ഏജ് ​ഗ്രൂപ്പ് പോരാട്ടങ്ങൾ കളിച്ച മുൻ ക്രിക്കറ്റ് താരമാണ് അനായ ബം​ഗാർ. 2022 മുതൽ‌ ലിം​​ഗമാറ്റ ശസ്ത്രക്രിയ ആരംഭിച്ച താരം ഈ വർഷം മാർച്ചിൽ ജെൻഡർ അഫർമിങ് സർജറിക്കും വിധേയായി.

ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തന്റെ ക്രിക്കറ്റ് കരിയർ പുനരാരംഭിക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ പദ്ധതിയിടുകയാണ് താരം. വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ കളിക്കാർക്ക് മത്സരിക്കാനുള്ള അവസരമൊരുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മാതൃക പിന്തുടരണമെന്നു അനായ ബിസിസിഐയോടു ആവശ്യപ്പെട്ടിരുന്നു. വനിതാ ടീമിൽ കളിക്കാൻ ട്രാൻസ്ജൻഡറുകൾക്കും അവസരം തുറന്നുകൊടുത്ത ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ശ്രദ്ധേയമായിരുന്നു.

Summary

A video of Anaya Bangar, the daughter of former India cricketer Sanjay Bangar, is going viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates