
സലീമ വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് പാട്ടിയായി; ഡിഎന്‍എ ക്യാരക്റ്റർ പോസ്റ്റര്‍
നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സലീമ

ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന ഭാവനായിക സലീമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സലീമയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നു. പാട്ടി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സലീമ. ആന്ധ്രാപ്രദേശുകാരിയാണെങ്കിലും മലയാളസിനിമകളിലാണ് സലീമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകത്തിലെ അമ്മിണിയെയും നെഞ്ചിലേറ്റാത്ത മലയാളികള്‍ ചുരുക്കമായിരിക്കും എന്നതിനാല്‍ത്തന്നെ ഈ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎൻഎ. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് പ്രദർശനത്തിനെത്തും. റിയാസ് ഖാന്‍, ബാബു ആൻ്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ് പി എം, വിഎഫ്എക്സ്: മഹേഷ് കേശവ് (മൂവി ലാന്‍ഡ്), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി



