മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്

ശരൺ വേണു/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

സിനിമ- സീരിയൽ നടൻ ശരൺ വേണു അന്തരിച്ചു. 49 വയസ്സായിരുന്നു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്തായാണ് ശരൺ എത്തിയത്. 

ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചു. ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ശരണിന്റെ സഹോദരി മീനാ നെവിൽ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates