
'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'
പ്രശ്നക്കാരനെ നമ്മളൊരിക്കലും പോയ്ന്റ് ചെയ്യാറേയില്ല.
ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നക്കാരനെയല്ല മറിച്ച് പ്രശ്നത്തെയാണ് നമ്മൾ ചൂണ്ടിക്കാട്ടുന്നതെന്നും ഷൈൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല, ഗുണ്ടായിസമുണ്ടാവുക. ഗുണ്ടകൾ എന്ന് പറയുന്ന ആളുകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല.
നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യത്തിൽ നമ്മളെ വിലപേശുന്ന ആളുകൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. അവരൊക്കെ നമ്മളെ സംബന്ധിച്ച് ഗുണ്ടകളാണ്. അവരെ സംബന്ധിച്ച് അവർ ഗുണ്ടകളല്ല. വിലപേശേണ്ടി വരുന്ന പല സിറ്റുവേഷനും ഉണ്ടായിട്ടുണ്ട്. ഇത് ഇങ്ങനെ ചെയ്താൽ നിനക്ക് ഇങ്ങനെ ചെയ്യാം എന്നൊക്കെ.
അതാണ് ഗുണ്ടായിസം. നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള സംഭവത്തിനെ അവർ വച്ച് വിലപേശുമ്പോൾ അതിനെയാണ് നമ്മൾ ഗുണ്ടായിസം എന്ന് പറയുന്നത്. അല്ലാതെ പ്രത്യേകമൊരു ടീം അല്ല അത്. അത് ചിലപ്പോൾ നല്ല ആളുകളായിരിക്കാം. അല്ലെങ്കിൽ ആളുകൾക്ക് മുന്നിൽ നല്ലവരായിരിക്കാം. അല്ലെങ്കിൽ നമ്മളെ നന്നാക്കണ്ട ആളുകളായിരിക്കാം. നമ്മളെ നന്നാക്കി കൊണ്ടുപോകേണ്ട ആളുകളായിരിക്കാം. നല്ലാതാക്കേണ്ട ആളുകളായിരിക്കാം.
ആരെങ്കിലുമാകട്ടെ. അത് നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ പ്രത്യേകിച്ച് ഒരു ടീം ആയിരിക്കില്ല. അവർ വിലപേശും. അങ്ങനെയുള്ളവർ നമ്മളെ സംബന്ധിച്ച് ഗുണ്ടകളാണ്. അതാരാണ് ഏതാണ് എന്നൊന്നും നമ്മൾ പറയില്ല. അവരെ നമ്മൾ പോയ്ന്റ് ചെയ്യുന്നതു കൊണ്ട് അത് തീരില്ല. പ്രശ്നം ഇപ്പോഴും അവിടെയുണ്ട്. പ്രശ്നക്കാരനെ നമ്മളൊരിക്കലും പോയ്ന്റ് ചെയ്യാറേയില്ല.
പ്രശ്നത്തിനെ മാത്രമേ നമ്മൾ പോയ്ന്റ് ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ആരാണ്, എന്താണ് എന്നൊന്നും നമ്മൾ പറയാത്തത്. അതിനെതിരെ നമ്മൾ ആദ്യം ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം".- ഷൈൻ പറഞ്ഞു. അങ്കം അട്ടഹാസം ആണ് ഷൈനിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Actor Shine Tom Chacko on hooliganism.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



