
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

ബോളിവുഡ് നടൻ സോനു സൂദ് കോവിഡ് നെഗറ്റീവായി. ഇൻസ്റ്റഗ്രാമിൽ നെഗറ്റീവ് സൈൻ സൂചിപ്പിച്ചുള്ള ചിത്രം പങ്കുവച്ചാണ് സോനു കോവിഡ് ഭേദമായെന്ന് ആരാധകരെ അറിയിച്ചത്. മാസ്ക് ധരിച്ചാണ് ചിത്രത്തിൽ സോനും സൂദ്.
കഴിഞ്ഞ ശനിയാഴ്ചയാണ് നടന് കോവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 'കൊറോണ വൈറസ് ബാധിച്ചെങ്കിലും തൻറെ മാനസികാവസ്ഥയും ആത്മവിശ്വാസവും 'സൂപ്പർ പോസിറ്റീവ്' ആണെന്നാണ് ഇൻസ്റ്റയിലൂടെ അദ്ദേഹം അറിയിച്ചത്. വിഷമിക്കേണ്ട. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയം കൂടിയാണ്. ഓർക്കുക നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകും'- എന്ന് അദ്ദേഹം കുറിച്ചു.
ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയടി നേടിയ താരമാണ് സോനു. ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവരെയും അന്യസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തൻറെ കടകളും ഫ്ലാറ്റുകളും വിറ്റ് 10 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


