'സ്നേഹത്തോടെ നയിക്കുക...'; സൂര്യയുടെ കുറിപ്പ് ആരാധകർക്കുള്ള മറുപടിയോ ? ചർച്ചയായി ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ബാലാജി അവസരവാദിയാണെന്ന തരത്തിലുള്ള ചർച്ചകളും തമിഴ് സിനിമാ ലോകത്ത് സജീവമാണ്.

Suriya
Suriyaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :5 ജൂൺ 2026, 8:23 am IST

'കറുപ്പ്' സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ നടൻ സൂര്യ പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചർച്ചയാകുന്നു. 'കറുപ്പി'ന്റെ ക്രെഡിറ്റിനെ പറ്റിയുള്ള ആരാധകരുടെ പ്രതിഷേധം കനക്കുന്നതിടയിലാണ് സൂര്യയുടെ സ്റ്റോറി ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. "സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, ഉദാരമനസ്കത പുലർത്തുക" എന്നാണ് സൂര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

ചിത്രത്തിന്റെ സംവിധായകൻ ആർജെ ബാലാജിയെ ലക്ഷ്യം വച്ചുള്ള വിവാദങ്ങൾക്കിടെ അതിനോടുള്ള സൂര്യയുടെ പക്വതയാർന്ന പ്രതികരണമാണ് ഇതെന്നാണ് ആരാധകരും സിനിമാ നിരീക്ഷകരും വിലയിരുത്തുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ആർജെ ബാലാജി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിക്കുകയും, 'കറുപ്പ്' എന്ന സിനിമയുടെ തുടക്കം വിജയ്‌യിലൂടെ ആണെന്ന് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

സിനിമയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്ന സൂര്യയെ തഴഞ്ഞ്, വിജയ് മുഖ്യമന്ത്രിയായപ്പോൾ ബാലാജി ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന് നൽകുകയാണെന്ന് കാണിച്ച് സൂര്യ ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ബാലാജി അവസരവാദിയാണെന്ന തരത്തിലുള്ള ചർച്ചകളും തമിഴ് സിനിമാ ലോകത്ത് സജീവമാണ്. അതേസമയം പത്ത് വർഷങ്ങൾക്ക് ശേഷമാണ് സൂര്യയ്ക്ക് ഒരു ഹിറ്റ് ലഭിക്കുന്നത്. 200 കോടിക്ക് മുകളിൽ ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട ചെയ്യുകയും ചെയ്തു.

News Now

Summary

Actor Suriya instagram story goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics