
'ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ...'; ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ
എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് നടൻ മമ്മൂട്ടി നൽകിയ ഉപദേശം താൻ പിന്തുടരാറുണ്ടെന്ന് നടൻ സൂര്യ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്' എന്നതായിരുന്നു ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശം എന്ന് സൂര്യ പറഞ്ഞു.
എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു. സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിൽ മാത്രമല്ല, സമീകൃതമായ ജീവിതരീതിയിലാണ് ആരോഗ്യം അടങ്ങിയിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.
ഉറക്കം, ഭക്ഷണം, മാനസിക സമ്മർദ്ദം, ജോലി എന്നിവയ്ക്കിടയിൽ കൃത്യമായ സന്തുലനം ആവശ്യമാണ്. അത് എപ്പോഴും ഒരുപോലെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും താരം കൂട്ടിച്ചേർത്തു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ ആരാധകരുമായി പങ്കുവച്ചു.
ഇരുപതുകളിൽ സിക്‌സ് പാക്കും മസിലുകളുമായിരുന്നു ഫിറ്റ്‌നസ് എങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും മൊബിലിറ്റിക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടുവിന് പരിക്കേറ്റതിനാൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും ഒഴിവാക്കി ഫങ്ഷണൽ സ്‌ട്രെങ്ത് ട്രെയിനിങ്ങിലും പുൾ-അപ്പുകളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Suriya on Mammootty's advice on food.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ

'എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല, പക്ഷേ കാർത്തിയുടെ ഫാൻ ആണെന്ന് നേരിട്ട് വന്ന് പറയും'; അനുഭവം പങ്കുവച്ച് സൂര്യ

