താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി; ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് എൻട്രി; വിഡിയോ 

വർഷങ്ങളായി ഓൾ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അം​ഗമാണ് ഹരി

ആരാധകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന നടൻ സൂര്യ/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:39 am IST

ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ സൂര്യ. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരി എന്ന യുവാവിന്റെ വിവാഹദിവസം മണ്ഡപത്തിലെത്തിയാണ് താരം സർപ്രൈസ് നൽകിയിരിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Story image

വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത സൂര്യ തന്നെയാണ് വധുവിന് ചാർത്താനായി ഹരിക്ക് താലി എടുത്തുകൊടുത്തതും. വർഷങ്ങളായി ഓൾ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അം​ഗമാണ് ഹരി. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോ​ഗികമായി ഉറപ്പ് ലഭിക്കാതിരുന്നതിനാൽ താരത്തെ ചടങ്ങിൽ ആരും പ്രതാക്ഷിച്ചില്ല. അതുകൊണ്ട് അതിഥികൾക്കും ഹരിക്കും ഒരുപോലെ സർപ്രൈസായിരുന്നു സൂര്യയുടെ എൻട്രി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now