
സുശാന്തിന്റെ ഫ്ളാറ്റിൽ പുതിയ താമസക്കാരെത്തി; മാസം അഞ്ച് ലക്ഷം വാടക
മുംബൈയിലുള്ള ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് താമസിച്ചിരുന്ന മുംബൈയിലെ ഫ്ളാറ്റിൽ പുതിയ താമസക്കാരെത്തി. താരത്തിന്റെ മരണശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫ്ളാറ്റിൽ മൂന്നു വർഷത്തിനു ശേഷമാണ് പുതിയ താമസക്കാരെത്തുന്നത്. മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോൾ ഈ ഫ്ളാറ്റ് ഒരാൾ വാടകയ്ക്കെടുത്തിരിക്കുന്നത്. 30 ലക്ഷംരൂപ സുരക്ഷാ നിക്ഷേപവും.
മുംബൈയിലുള്ള ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇത് അറിയുന്നതോടെ പലരും വീട് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. വാടകക്കാരെ തേടിക്കൊണ്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മര്‍ച്ചന്റ് ഫ്ളാറ്റിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് വലിയ വാർത്തയായത്. ഫ്ളാറ്റിന് വാടകക്കാരനെ ലഭിക്കാത്തത് വലിയ വാർത്തയായതിനുപിന്നാലെയാണ് റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചു തുടങ്ങിയത്.
ഡിസംബര്‍ 2019ന് മാസം 4.5 ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കുന്നത്. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്. 2020 ജൂണ്‍ 14നാണ് താരത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ



