
'എൻ നെഞ്ചില്‍ കുടിയിരിക്കും'; ആരാധകർക്കൊപ്പമുള്ള സെൽഫി വിഡിയോയുമായി ദളപതി
ഒരു കോടിയിൽ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടിരിക്കുന്നത്
വിജയ് നായകനായി എത്തുന്ന വാരിസ് റിലീസിന് ഒരുങ്ങുകയാണ്. പങ്കൽ റിലീസായിട്ടാവും ചിത്രം എത്തുക. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ആരാധകർ ആവേശത്തോടെ എത്തിയ പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ പരിപാടിയിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് വിജയ്.
സദസ്സിൽ ഇരിക്കുന്ന ആരാധകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൽഫി വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 'എൻ നെഞ്ചില്‍ കുടിയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഒരു കോടിയിൽ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടിരിക്കുന്നത്.
#EnNenjilKudiyirukkum pic.twitter.com/4rbooR4XLa
â Vijay (@actorvijay) December 24, 2022
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






