നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; ‘പഴശ്ശിരാജ‘ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി

തൃശൂർ ചന്ദ്രൻ
Last Updated :20 January 2024, 8:49 am IST

News Now

തൃശൂർ: നടൻ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു. 59 വയസുകാരനായ അദ്ദേഹം തൃശൂർ ചന്ദ്രൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 

സിനിമയിലെത്തും മുൻപ് നാടക നടൻ എന്ന നിലയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചന്ദ്രൻ, കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളിൽ സജീവമായിരുന്നു. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ  അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചു. 

പിഎൻ മേനോൻ, സത്യൻ അന്തിക്കാട്, ഹരിഹരൻ എന്നീ സംവിധായകരുടെ സിനിമയിൽ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യൻ അന്തിക്കാട് സിനിമയിലേക്ക് ക്ഷണിച്ചത്. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിൾ അഭിനയിച്ചു.

നിരവധി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സൗമ്യ, വിനീഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates