റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

News Now

ടൊവിനോ തോമസ് നായകനായ കള തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സൈക്കോ ത്രില്ലർ ചിത്രമായ കളയിൽ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടയിൽ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ.  

സംഘട്ടനരംഗങ്ങൾ ആണ് കളയുടെ ഹൈലൈറ്റ്. ഫൈറ്റ് സീനുകളെല്ലാം വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുകയാണ് സുമേഷ് മൂർ എന്ന നടനും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന അമ്പരപ്പാവും ‘കള’ പ്രേക്ഷകരിൽ അവശേഷിപ്പിക്കുക. 

രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates