പ്രണയത്തിലോ വിവാഹാലോചനയിലോ പെട്ടുപോകുന്ന ആളുകളുടെ വിശ്വാസത്തെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് തട്ടിപ്പുകാർ ഇതിൽ പണം സമ്പാദിക്കുന്നത്.

Matrimonial Scam
Matrimonial Scam Alert How Fraudsters Exploit Love and Trust.Source by : ai image
Last Updated :14 October 2026, 6:23 pm IST
Guest Author :Joice Daniel

News Now

വിവാഹ വെബ്‌സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി, ഇരകളുമായി വൈകാരികമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന ഒരു ഓൺലൈൻ ചതിക്കുഴിയാണ് മാട്രിമോണിയൽ സ്കാം അല്ലെങ്കിൽ ഡേറ്റിംഗ് സ്കാം. പ്രണയത്തിലോ വിവാഹാലോചനയിലോ പെട്ടുപോകുന്ന ആളുകളുടെ വിശ്വാസത്തെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് തട്ടിപ്പുകാർ ഇതിൽ പണം സമ്പാദിക്കുന്നത്.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

തട്ടിപ്പുകാർ ആദ്യം മാട്രിമോണി സൈറ്റുകളിലോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിലോ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുന്നു. പലപ്പോഴും വിദേശത്ത് ജോലി ചെയ്യുന്ന ഡോക്ടർ, എഞ്ചിനീയർ, അല്ലെങ്കിൽ ബിസിനസ്സുകാരൻ എന്ന വ്യാജേനയായിരിക്കും ഇവർ പരിചയപ്പെടുന്നത്. ദിവസങ്ങളോളം മാന്യമായി സംസാരിച്ച്, നിങ്ങളുടെ താല്പര്യങ്ങൾ മനസ്സിലാക്കി ഇവർ നിങ്ങളുമായി കടുത്ത വൈകാരിക അടുപ്പം ഉണ്ടാക്കുന്നു.

നിങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിപ്പിക്കും. വിശ്വാസം നേടിക്കഴിഞ്ഞാൽ ഇവർ പണം തട്ടിയെടുക്കാൻ ചില തന്ത്രങ്ങൾ പ്രയോഗിക്കും. വിദേശത്തുനിന്ന് വിലകൂടിയ ആഭരണങ്ങൾ , ഐ- ഫോൺ അല്ലെങ്കിൽ പണം അടങ്ങിയ പാഴ്‌സൽ അയച്ചിട്ടുണ്ട്" എന്ന് പറയും. അടുത്ത ദിവസം കസ്റ്റംസ് ഓഫീസർ എന്ന വ്യാജേന മറ്റൊരാൾ വിളിച്ച്, ഈ പാഴ്‌സൽ റിലീസ് ചെയ്യാൻ 'കസ്റ്റംസ് ഡ്യൂട്ടി' ആയി വൻ തുക ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ അവർ പണം തട്ടിയെടുക്കുന്നു.

എങ്ങനെ ഈ തട്ടിപ്പ് തിരിച്ചറിയാം?

മാട്രിമോണിയൽ അല്ലെങ്കിൽ ഡേറ്റിംഗ് അപ്പുകളിൽ പരിചയപ്പെടുന്നവർ വളരെ പെട്ടെന്ന് തന്നെ അതിരുകടന്ന സ്നേഹം പ്രകടിപ്പിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യും. എന്നാൽ നേരിൽ കാണാനോ വിഡിയോ കോൾ ചെയ്യാനോ പല കാരണങ്ങൾ പറഞ്ഞ് ഇവർ എപ്പോഴും വിമുഖത കാണിക്കും.

ഏതെങ്കിലും ഘട്ടത്തിൽ ഓൺലൈൻ വഴി മാത്രം പരിചയം ഉള്ളവർ പണമോ, സമ്മാനങ്ങൾ കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി ആവശ്യപ്പെട്ടാൽ അത് 100% തട്ടിപ്പാണ്.

രണ്ടാമത്തേത്, തട്ടിപ്പ്കാരൻ തനിക്കോ കുടുംബാംഗങ്ങൾക്കോ പെട്ടെന്ന് വലിയൊരു അപകടം പറ്റിയെന്നോ, ബിസിനസ്സിൽ പെട്ടെന്ന് തകർച്ചയുണ്ടായെന്നോ പറഞ്ഞ് അടിയന്തിരമായി പണം കടം ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആളല്ലേ എന്ന് കരുതി ഇരകൾ പണം അയച്ചു കൊടുക്കുന്നു. പണം കൈക്കലാക്കിക്കഴിഞ്ഞാൽ ഇവർ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ പ്രൊഫൈലുകളും ഡിലീറ്റ് ചെയ്ത് അപ്രത്യക്ഷമാകുന്നു.

മാട്രിമോണി സൈറ്റുകളിൽ കാണുന്ന ആളുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഗൂഗിളിൽ 'Reverse Image Search' ചെയ്ത് വ്യാജമാണോ എന്ന് പരിശോധിക്കുക. നേരിൽ കാണുകയോ കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുകയോ ചെയ്യുന്നതിന് മുൻപ് ആർക്കും പണം അയച്ചു കൊടുക്കരുത്. ഇത്തരം തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതിപ്പെടുക.

Summary

Matrimonial Scam Alert How Fraudsters Exploit Love and Trust.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates