'നാല് മാസം അവന്‍ എന്റെ കുഞ്ഞിനെ ഉപയോഗിച്ചു, കല്യാണം കഴിക്കാമെന്ന് വാക്കുകൊടുത്ത് പറ്റിച്ചു'

'മറ്റൊരു സ്ത്രീയുമായി അടുത്തപ്പോഴും തുനിഷയുമായുള്ള ബന്ധം അവന്‍ തുടര്‍ന്നിരുന്നു'

തുനിഷ ശർമയും ഷീസനും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:10 am IST

ഹിന്ദി സീരിയല്‍ നടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ നടന്‍ ഷീസന്‍ ഖാന് എതിരെ ഗുരുതര ആരോപണവുമായി നടിയുടെ അമ്മ. ഷീസന്‍ മകളെ പറ്റിച്ചെന്നും അഞ്ചുമാസം ഉപയോഗിക്കുകയായിരുന്നു എന്നുമാണ് തുനിഷയുടെ അമ്മ വനിത പറഞ്ഞത്. വിവാഹം കഴിക്കാമെന്ന് ഷീസന്‍ മകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നെന്നും എന്നിട്ടാണ് അവളുമായി വേര്‍പിരിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മറ്റൊരു സ്ത്രീയുമായി അടുത്തപ്പോഴും തുനിഷയുമായുള്ള ബന്ധം അവന്‍ തുടര്‍ന്നിരുന്നു. മൂന്നു നാലു മാസമാണ് അവന്‍ അവളെ ഉപയോഗിച്ചത്. ഷാസനെ ശിക്ഷിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അവനെ വെറുതെ വിടരുത്. എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. വനിത പറഞ്ഞു. 

സീരിയലിലെ സെറ്റിലാണ് തുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ പരാതിയില്‍  ഷീസനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ആത്മഹത്യ. പ്രണയത്തിലായിരുന്ന തുനിഷയും ഷീസനും 15 ദിവസം മുന്‍പാണ് വേര്‍പിരിഞ്ഞത്. ഇത് തുനിഷയെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

News Now