അതിഥി തൊഴിലാളിയുടെ മകളായ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ മനംനൊന്ത് നടൻ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ
Last Updated :20 January 2024, 9:23 am IST

News Now


ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ മനംനൊന്ത് നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് ഉണ്ണി കുറിച്ചു. നമ്മുടെ ചുറ്റുമുള്ളവർ ആരാണെന്ന് പോലുമറിയാത്ത സമയങ്ങളിൽ നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കും എന്നാണ് ഉണ്ണി ചോദിക്കുന്നത്. കുടുംബത്തിനായി പ്രാർത്ഥിക്കുന്നു എന്നും താരം കുറിച്ചു. 

വൻ ജനാവലിയെ സാക്ഷിനിർത്തി കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു. അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാനായി സഹപാഠികളും അധ്യപകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.
‌
അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ 'പോക്‌സോ' നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates